Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നബിദിനം; ഒമാനില്‍ ഓഗസ്റ്റ് 27ന് പൊതുഅവധി പ്രഖ്യാപിച്ചു

Youtalk 2 weeks ago

സ്‌കറ്റ് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച്‌ ഒമാനില്‍ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതുഅവധിയായിരിക്കും.

മന്ത്രിസഭ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

വ്യാഴാഴ്ചത്തെ പൊതുഅവധിയോടൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ വിശ്രമം കൂടി ലഭിക്കുന്നതോടെ രാജ്യത്തെ ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ആസ്വദിക്കാനാകും.

ഭരണനിർവ്വഹണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഓരോ വർഷത്തിന്റെയും തുടക്കത്തില്‍ തന്നെ ദേശീയ-മതപരമായ പൊതു അവധികള്‍ പ്രഖ്യാപിക്കുന്ന നയമാണ് ഒമാൻ മന്ത്രിസഭ നടപ്പിലാക്കി വരുന്നത്.

ഈ നയം വഴി സർക്കാർ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും തങ്ങളുടെ ജോലി ക്രമീകരണങ്ങളും യോഗങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk