Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; 19-കാരനായ പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിര്‍ദേശം

Youtalk 1 month ago

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് കോളേജ് വിദ്യാർഥികളുടെ ദാരുണ അന്ത്യത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവിന് നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം.

ബി. രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.കേരളത്തിലെ നിയമപ്രകാരം മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. എന്നാല്‍ 19 വയസ്സുകാരനായ പ്രതി സുഹൈല്‍ സജീവിന് ചട്ടങ്ങള്‍ ലംഘിച്ച്‌ മദ്യം വിളമ്പിയ പശ്ചാത്തലത്തിലാണ് നടപടി. പ്രതിക്ക് മദ്യം നല്‍കിയ ബാറുകള്‍ അടിയന്തരമായി കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് നിർദേശം.

അപകടം നടക്കുന്നതിന് തൊട്ടുമുൻപുള്ള ശനിയാഴ്ച രാത്രി മുതല്‍ പ്രതി മൂന്ന് വ്യത്യസ്ത ബാറുകളില്‍ നിന്ന് മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പൊലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ താൻ ഒരു ബിയർ മാത്രമാണ് കഴിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍, മൂന്ന് ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സുഹൈല്‍ തന്നെ ഫോണില്‍ പകർത്തിയത് കണ്ടെടുക്കുകയായിരുന്നു. ഇതോടെ പ്രതിയുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു.

ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൊച്ചിയില്‍ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തുവന്നിരുന്ന ഗോപിക, ദേവിക, ഇയാസ് എന്നീ മൂന്ന് വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് സുഹൈല്‍ സജീവ് അമിതവേഗതയില്‍ ഓടിച്ച മിനി കൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുതന്നെ മൂവരും ദാരുണമായി കൊല്ലപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk