Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പിണറായി വിജയന്റെ ഡ്രൈവര്‍ക്ക് നേരെ പോലീസ് അതിക്രമം; ഡിജിപിക്ക് പരാതി

Youtalk 3 weeks ago

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചതായി പരാതി.

സംഭവത്തില്‍ ഡ്രൈവർ അനൂപ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. എകെജി സെന്ററിലെ വാഹനത്തിന്റെ ഡ്രൈവറാണ് അനൂപ്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. പിണറായി വിജയനെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ ശേഷം മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസുകാർ അതിക്രമം കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk