Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പൊള്ളുന്ന പൊന്നുവില! സ്വര്‍ണത്തിന് ഇന്ന് വീണ്ടും വില വര്‍ധിച്ചു

Youtalk 1 day ago

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ റെക്കോർഡ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതി ആയിരത്തിലധികം രൂപയുടെ വർധനവാണ് രേഖപ്പെടുത്തുന്നത്.

ഇന്ന് രാവിലെ പവന് 1,120 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

22 കാരറ്റ് സ്വർണം (പവന്): 11,9600 രൂപ 22 കാരറ്റ് സ്വർണം (ഗ്രാമിന്): 140 രൂപ വർധിച്ച്‌ 14,950 രൂപ
വെള്ളി വില: മാറ്റമില്ലാതെ ഗ്രാമിന് 260 രൂപയില്‍ തുടരുന്നു.നിലവിലെ നിരക്കനുസരിച്ച്‌ നികുതിയും പണിക്കൂലിയും ചേരുമ്പോള്‍ ഒരു പവൻ ആഭരണം വാങ്ങാൻ ഉപഭോക്താക്കള്‍ 1.29 ലക്ഷം രൂപയോളം നല്‍കേണ്ടി വരും.

സ്വർണവില കൈവിട്ടുയരുന്ന സാഹചര്യത്തില്‍ ജ്വല്ലറികള്‍ പണിക്കൂലി കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നാല്‍ പണിക്കൂലിയില്‍ ഇളവുകള്‍ നല്‍കി ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരികളും പദ്ധതിയിടുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk