പാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
തെളിവുകള്‍ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് വാദം. സാക്ഷി മൊഴികളും പരിഗണനയ്‌ക്കെടുത്തില്ല.
ഹുസൈൻ ചെയ്തത് അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണെന്നും അതിനാല്‍ വിടുതല്‍ ചെയ്ത നടപടി റദ്ദാക്കണമെന്നും സർക്കാർ ഹർജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗണ്‍സല്‍ അല്‍ജോ കെ ജോസഫാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്.
