Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സ്പൈസ് ജെറ്റിന്റെ അനവസ്ഥ; പ്രതികരിക്കാതെ കമ്പനി, ദുരിതത്തിലായി യാത്രക്കാര്‍

Youtalk 2 weeks ago

കൊച്ചി : വിമാന സർവീസുകള്‍ തുടർച്ചയായി മുടങ്ങുന്നതിലും വൈകുന്നതിലും പ്രതിഷേധിച്ച്‌ യാത്രക്കാർ. കൊച്ചിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം 11 മണിക്കൂർ വൈകുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് രാത്രി 10 മണിക്ക് മാത്രമേ പുറപ്പെടൂ.

മുൻദിവസങ്ങളില്‍ പുറപ്പെടേണ്ടിയിരുന്ന അഹമ്മദാബാദ്, ഡല്‍ഹി സർവീസുകള്‍ സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു. സർവീസുകള്‍ വ്യാപകമായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതിന് സ്പൈസ് ജെറ്റ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാരെ കടുത്ത അമർഷത്തിലാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Youtalk