Dailyhunt
കുവൈത്ത് കേരള അസോസിയേഷന്‍ നോട്ടം അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: മുഹമ്മദ് സാലിഹ് മികച്ച സംവിധായകന്‍, ജോജോ ജോര്‍ജ് മികച്ച നടന്‍, സ്മിത ജ്യോതിഷ് മികച്ച നടി

കുവൈത്ത് കേരള അസോസിയേഷന്‍ നോട്ടം അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: മുഹമ്മദ് സാലിഹ് മികച്ച സംവിധായകന്‍, ജോജോ ജോര്‍ജ് മികച്ച നടന്‍, സ്മിത ജ്യോതിഷ് മികച്ച നടി

Sathyam Online 6 years ago

കുവൈത്ത്: കുവൈത്തില്‍ കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ഏഴാമത് നോട്ടം അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘാടന മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നടന്ന മേള പ്രശസ്ത ശബ്ദ സംയോജകനും ജൂറി അംഗവുമായ ടി കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. 15 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള 41 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ചലച്ചിത്ര നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ , സൗണ്ട് ഡിസൈനര്‍ ടി കൃഷ്ണനുണ്ണി , സംവിധായകന്‍ സജീവന്‍ അന്തിക്കാട് എന്നിവര്‍ അടങ്ങിയ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. മിഥുന്‍ ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമി എന്ന ചിത്രം കണിയാപുരം രാമചന്ദ്രന്‍ നായര്‍ സ്മാരക ഗ്രാന്‍ഡ് ജൂറി അവാര്‍ഡിനര്‍ഹമായി.

ശരീഫ് താമരശ്ശേരി ഒരുക്കിയ വെര്‍ വില്‍ വി ഗോ ആണ് മികച്ച പ്രവാസി ചിത്രം. രതീഷ് ഗോപി സംവിധാനം ചെയ്ത ചാരു ഓഡിയന്‍സ് പോളില്‍ ഒന്നാമതെത്തി.

ഡെസ്റ്റിനേഷന്‍ എന്ന ചിത്രം സംവിധാനം ചെയ്ത മുഹമ്മദ് സാലിഹ് മികച്ച സംവിധായകനായും, ബ്ളാക് ബലൂണ്‍ എന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ച പ്രശാന്ത് രാധാകൃഷ്ണന്‍ മികച്ച തിരക്കഥാകൃത്തായും തെരഞ്ഞെടുക്കപ്പെട്ടു.

ഭൂമി എന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വഹിച്ച സുമിത് കാഞ്ചിലാല്‍ ആണ് മികച്ച എഡിറ്റര്‍. ഇതേ ചിത്രത്തിന്‍റെ ശബ്ദ സംയോജനനം നിര്‍വഹിച്ച പ്രദീപ് ശങ്കര്‍ മികച്ച സൗണ്ട് ഡിസൈനര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

വെടക്ക് യന്ത്രം എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോജോ ജോര്‍ജ് ആണ് മികച്ച നടന്‍. മിഴി നനയുമ്ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്മിത ജ്യോതിഷ് മികച്ച നടിക്കുള്ള പുരസ്കാരം നേടി.

അരുള്‍ കെ സോമസുന്ദരം ആണ് (ചിത്രം സാവണ്ണയിലെ മഴപ്പൂക്കള്‍ ) മികച്ച മികച്ച ഛായാഗ്രാഹകന്‍ . മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളവിക സുനില്‍ കുമാറും (മാരിപോസ) അവന്തിക അനൂപും ( Expectativa) പങ്കിട്ടു. കുട്ടികളുടെ വിഭാഗത്തില്‍ അഭിരാം അനൂപ് സംവിധാനം ചെയ്ത Expectativa മികച്ച സിനിമയായി.

ജൂറിയുടെ പരാമര്‍ശം നേടിയവര്‍;

സിനിമ - കൂട്ട് - അന്‍സാരി കരൂപ്പടന്ന
എഡിറ്റര്‍ - ധനേഷ് തെക്കേമാലി - ഉപ്പളം
ഡയറക്ടര്‍ - നിസാര്‍ ഇബ്രാഹിം - സിക്സ്റ്റിന്‍
ആക്റ്റര്‍ - അരുണ്‍ നാഗമണ്ഡലം - നോട്ടം, സോള്‍ ഓഫ് ലവ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online