Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഞാൻ വിവാഹം ക‍ഴിച്ചിരിക്കുന്നത് സമ്പന്നനായിട്ടുള്ള ബിസിനസുകാരനെ'; തൃഷ കൃഷ്ണൻ

'ഞാൻ വിവാഹം ക‍ഴിച്ചിരിക്കുന്നത് സമ്പന്നനായിട്ടുള്ള ബിസിനസുകാരനെ'; തൃഷ കൃഷ്ണൻ

Kairali News 2 months ago

തൃഷ - വിജയ് താരജോഡികള്‍ സ്പോട്ട് ലൈറ്റില്‍ ഒരുമിച്ച്‌ പ്രത്യക്ഷപ്പെടുന്നത് ആരാധകർക്കിടയില്‍ എപ്പോ‍ഴും ചർച്ചയാകാറുണ്ട്.

അടുത്തിടെ വിജയിയും തൃഷയും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാര്യ സംഗീത വിവാഹമോചനം ഉന്നയിച്ച്‌ വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇരുവരും റിസപ്ഷനില്‍ പ്രത്യക്ഷപ്പെട്ടത്.

സിനിമയില്‍ നിന്ന് വിരമിക്കുന്നുവെന്നുള്ള ട്രോളുകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി തൃഷ കൃഷ്ണൻ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്ന് വിരമിക്കുമെന്നുള്ള നിരവധി ലേഖനങ്ങളും ട്രോളുകളും പുറത്തുവന്നതിന് പിന്നാലെയാണ് തൃഷ ഇപ്പോള്‍ പ്രതികരിച്ചത്. പുതിയ പ്രോജക്റ്റുകള്‍ ഒപ്പിടുന്നത് നിർത്തിയെന്ന വാർത്തകളും പ്രചരിച്ചിരുന്നു.

'എന്നാലും പാവത്തിന് ഈ ഗതി വന്നല്ലോ'; 'എലി കരണ്ടത്' പോലുള്ള അക്ഷയ് കുമാറിന്റെ ലുക്ക് വൈറല്‍

തൃഷ കൃഷ്ണൻ്റെ മറുപടി ഇങ്ങനെ;

‘സിനിമയില്‍ നിന്ന് വിരമിച്ചുവെന്നാണ് തോന്നുന്നത്. ഞാൻ വിവാഹം ക‍ഴിച്ചത് സമ്പന്നനായിട്ടുള്ള ബിസിനസുകാരനെയാണ്. നാലു കുഞ്ഞുങ്ങളുണ്ട്. അവർക്ക് ക‍ഴിഞ്ഞ ദിവസം രണ്ട് വയസായി. കള്ളക്കഥയിലേക്ക് ഇനി എന്തെങ്കിലും ചേർക്കേണ്ടതുണ്ടോ?’ തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചു.

വിജയിയുടെ ഭാര്യ സംഗീത വിവാഹമോചന കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വാർത്തകള്‍ വൈറലായത്. നേരത്തെ, സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘പഞ്ച്’ എന്ന ആണ്‍കുരങ്ങ് മറ്റൊരു കുരങ്ങിനെ രക്ഷിച്ച പോസ്റ്റ് വൈറലായിരുന്നു. ആ പോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ട് ‘ഇതാവണം ജെൻ്റില്‍മാൻ’ എന്നെ‍ഴുതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News