
തൃശൂര്‍: കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.