Dailyhunt
കൂട്ടപ്പരിശോധന  ഒഴിവാക്കാനാവില്ല: മന്ത്രി കെ.കെ.ശൈലജ

കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ല: മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കൊവിഡ് കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്നും, സര്‍ക്കാരിനോട് ആലോചിക്കാതെ ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

കൂട്ടപ്പരിശോധന അശാസ്ത്രീയമെന്ന കെ.ജി.എം.ഒ എയുടെ അഭിപ്രായം ശരിയല്ല. ഇത് എല്ലാ ദിവസവുമില്ല. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് വിദഗ്ദ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ച്‌ കൂട്ട പരിശോധന നടത്തുന്നത്.വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇക്കാര്യം തീരുമാനിക്കും.

വാക്സിന്‍ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലത്തിന് നാലു ദിവസം വരെ സമയമെടുക്കും. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെസ്റ്റ് വര്‍ദ്ധിപ്പിക്കുന്നത് ഉചിതമാണ്. ടെസ്റ്റിന്റെ സാമ്ബിളെടുത്തവര്‍ സമൂഹത്തില്‍ അധികം ഇടപെടാന്‍ പാടില്ലെന്ന്

നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi