
മാല്‍ദീവ്സ് : എ.എഫ്.സി കപ്പ് പ്ലേ ഓഫ് മത്സരത്തില്‍ കളിക്കാനായി മാല്‍ദീവ്സിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ബെംഗളൂരു എഫ്.സി കാെവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാദക്കുരുക്കിലായി. കൊവിഡ് നിയമങ്ങള്‍ ലംഘിച്ച ടീം ഉടന്‍ രാജ്യം വിടണമെന്ന് മാല്‍ദീവ്സ് കായികമന്ത്രി അബ്ദുല്‍ മഹ്ലൂഫ് ആവശ്യപ്പെട്ടു. ഇതോടെ, ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി.
സുനില്‍ ഛെത്രി നയിക്കുന്ന ബെംഗളൂരു എഫ്.സിയിലെ വിദേശതാരങ്ങളും സ്റ്റാഫും ഉള്‍പ്പടെ മൂന്നു പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നാണ് വിവരം. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാര്‍ഥ് ജിന്‍ഡാല്‍ ഉറപ്പു നല്കി.
അതേസമയം കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് മാല്‍ദീവ്സില്‍ നടക്കേണ്ടയിരുന്ന എ.എഫ്.സി കപ്പ് മത്സരങ്ങള്‍ മാറ്റിവച്ചതായി ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.