മുതുകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിനെ തുടര്‍ന്ന് വരന് ഉള്‍പ്പെടെ 20ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആറാട്ടുപുഴയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ക്ഷേത്രത്തിലെ ശാന്തി, വരന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്.