Dailyhunt

സൗജന്യ വാക്‌സിനായി പി.എം കെയര്‍ ഫണ്ട് വിനിയോഗിക്കണം

ആലപ്പുഴ: കൊവിഡിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച്‌ ഉണ്ടാക്കിയ പി.എം കെയര്‍ ഫണ്ടിലെ തുക ഉപയോഗിച്ച്‌ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എ.എം.ആരിഫ് എം.പി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഈ ഫണ്ടില്‍ എത്ര തുക ലഭിച്ചെന്നോ എത്ര തുക ചെലവാക്കിയെന്നോ ഇതുവരെ വെളിപ്പെടുത്താത്തത് ഫണ്ടിന്റെ സുതാര്യതയെപ്പറ്റി സംശയം ജനിപ്പിക്കുന്നു. രാജ്യത്തെ അടഞ്ഞുകിടക്കുന്ന പൊതുമേഖല വാക്‌സിന്‍ ഉദ്പാദന കേന്ദ്രങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള രാഷ് ട്രീയ ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍

എം.പി ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi