Dailyhunt
സ്കൂളില്‍ വേണ്ട സി.സി.ടി.വി

സ്കൂളില്‍ വേണ്ട സി.സി.ടി.വി

കൊച്ചി: വിദ്യാലയങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള മുന്‍ ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അനുമതി നിഷേധിച്ചു.

ജില്ലയിലെ സ്കൂളുകളുടെ കോമ്ബൗണ്ടിലും പരിസരത്തും മദ്യം, മയക്കുമരുന്ന് ഉപയോഗം, സാമൂഹ്യവിരുദ്ധശല്യം എന്നിവ പ്രതിരോധിച്ച്‌ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക എന്നതായിരുന്നു പദ്ധതി. ഇതിനുവേണ്ടി 60.9 ലക്ഷം രൂപ വകയിരുത്തുകയും ഡി.പി.സി യുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ല പഞ്ചായത്തില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന സാഹചര്യത്തല്‍ മുന്‍ കമ്മിറ്റിയുടെ പദ്ധതിക്ക് തല്‍ക്കാലം അനുമതി നല്‍കേണ്ടതില്ലെന്നാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

പുതിയ ഭരണസമിതി ഇതേ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡി.പി.ഐ യുടെ റിപ്പോര്‍ട്ട് സഹിതം കോ- ഓ‌ര്‍ഡിനേഷന്‍ കമ്മിറ്റിയെ സമീപിക്കട്ടെ എന്നാണ് തീരുമാനം. ഈ മാസം 7ന് ചേര്‍ന്ന സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi