കൊല്‍ക്കത്ത: ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയില്‍ സുരക്ഷ വർധിപ്പിക്കാൻ ബിഎസ്‌എഫിന് 142.79 ഏക്കർ ഭൂമി കൈമാറി പശ്ചിമ ബംഗാള്‍ സർക്കാർ.
ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കാനും വേലികള്‍ നിർമിക്കാനുമാണ് സ്ഥലം കൈമാറിയത്. ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഭൂമി കൈമാറ്റം. മെയ് 11ന് ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അതിർത്തിയില്‍ വേലി നിർമാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കുമായി 45 ദിവസത്തിനകം 600 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചത്.

