മുംബൈ: കൊറോണ വൈറസ് ബാധ ചൈനയെ സകല മേഖലകളേയും തകര്‍ത്തതിന് പിന്നാലെ ഇന്ത്യയിലും അതിന്റെ അലയൊലികള്‍. ഇന്ത്യയില്‍ പാരസെറ്റമോളിന്റെ വിലയിലും വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 40 ശതമാനത്തോളം വിലവര്‍ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്‍ന്ന് മന്ദഗതിയിലായതാണ് അസംസ്കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും തിരിച്ചടിയായത്.
ചൈനയുടെ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കിലാണ്. സപ്ലൈ ചെയിന്‍ തടസങ്ങളില്‍ അകപ്പെട്ടതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ 40% ഉയര്‍ന്നത്.
ചൈന ആസ്ഥാനമായുള്ള പല നിര്‍മ്മാതാക്കളും ഫാക്ടറികളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കുറച്ചതോടെ, ചില അസംസ്കൃത വസ്തുക്കള്‍ക്കായും ഉത്പന്നങ്ങള്ക്കുമായും ചൈനയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളും അനിശ്ചിതത്വം നേരിടുകയാണ്.

