Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എയിംസ് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും: സുരേഷ് ഗോപി

എയിംസ് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും: സുരേഷ് ഗോപി

Big News Live 1 week ago

കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി. എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു.

എയിംസ് കേരളത്തില്‍ വന്നാല്‍ അത് തന്റെ ക്രെഡിറ്റില്‍ ആയിരിക്കുമെന്ന് അന്ന് പറഞ്ഞതാണ്. എയിംസിനായി പ്രയത്‌നിക്കും. സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും. നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും സുരേഷ് ഗോപി ചോദിച്ചു.

'കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന ആരേഗ്യമന്ത്രി കെ മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണ്. മുന്‍ സര്‍ക്കാരില്‍ നിന്നും വേണ്ടിയിരുന്ന സമീപനം ഇതായിരുന്നു.അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങള്‍. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട്', എന്നും സുരേഷ് ഗോപി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive