തിരുവനന്തപുരം: ഹാപ്പിലാൻഡ് അപകടത്തില്‍ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിട്ടുണ്ട്.
കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്‍കും. വെമ്പായത്ത് പ്രവർത്തിക്കുന്ന 'ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.

