Dailyhunt
കൊവിഡ് 19; എല്ലാ ജീവനക്കാര്‍ക്കും 75,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച്‌ ഫേസ്ബുക്ക്

കൊവിഡ് 19; എല്ലാ ജീവനക്കാര്‍ക്കും 75,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച്‌ ഫേസ്ബുക്ക്

Big News Live 6 years ago

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്ത് കൊവിഡ് 19 വൈറസ് വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ജീവനക്കാര്‍ക്ക് കൈത്താങ്ങായി 75,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. ജീവനക്കാരില്‍ പണലഭ്യത ഉറപ്പുവരുത്തുകയാണ് കമ്ബനിയുടെ ലക്ഷ്യം.

ഫേസ്ബുക്കിന്റെ 45,000 ജീവനക്കാര്‍ക്ക് പണം ലഭിക്കുക. എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്ബനിയുടെ തീരുമാനമെന്നാണ് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

അതേസമയം ലോകത്താകമാനെ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 7965 ആയി. നൂറിലധികം രാജ്യങ്ങളിലായി 1,98,178 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 345 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ചൈനയ്ക്ക് ശേഷം കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചത് ഇറ്റലിയെയാണ്. 2503 പേരാണ് ഇറ്റലിയില്‍ വൈറസ് ബാധ മൂലം മരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive