Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൈസൂരില്‍ ഹോസ്റ്റലുകളില്‍ വൃത്തിഹീനമായ ഭക്ഷണം, കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

മൈസൂരില്‍ ഹോസ്റ്റലുകളില്‍ വൃത്തിഹീനമായ ഭക്ഷണം, കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

Big News Live 3 weeks ago

ബെംഗളൂരു: മൈസൂരില്‍ ഹോസ്റ്റലുകളില്‍ വിദ്യാർഥികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില്‍ കടുത്ത നടപടിയുമായി കർണാടക സർക്കാർ.

ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

അതേസമയം കുട്ടികള്‍ക്ക് പകരം ഭക്ഷണം ഏർപ്പെടുത്തും. മെസ്സില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മെസ്സിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive