Dailyhunt
പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടി, പിന്നാലെ ഉടമ മരിച്ച നിലയില്‍

പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടി, പിന്നാലെ ഉടമ മരിച്ച നിലയില്‍

Big News Live 3 weeks ago

കൊച്ചി: പാചകവാതക ക്ഷാമത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ഭക്ഷണശാലയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പുറം സ്വദേശിയായ കെ കെ രാജൻ (58) ആണ് മരിച്ചത്.

കാക്കനാട് പ്രവർത്തിച്ചിരുന്ന കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപന ഉടമയാണ് രാജൻ. പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ 'ഗിന്നസ്'എന്ന പേരില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന രാജൻ, 2026 ജനുവരി ഒന്നിനാണ് ഹോട്ടല്‍ ആരംഭിച്ചത്. എന്നാല്‍ ഗ്യാസ് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഹോട്ടല്‍ അടച്ചിടേണ്ടി വന്നു. വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive