Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഹോദരാ 'മന്നത്ത്' വില്‍ക്കുന്നുണ്ടോ? എന്ന് ആരാധകന്‍, കിടിലന്‍ മറുപടി നല്‍കി ഷാറൂഖ് ഖാന്‍, ഒരൊറ്റ മറുപടിക്ക് ലഭിച്ചത് 50000ത്തില്‍ അധികം ലൈക്കുകളും 6000ത്തില്‍ കൂടുതല്‍ ഷെയറും

സഹോദരാ 'മന്നത്ത്' വില്‍ക്കുന്നുണ്ടോ? എന്ന് ആരാധകന്‍, കിടിലന്‍ മറുപടി നല്‍കി ഷാറൂഖ് ഖാന്‍, ഒരൊറ്റ മറുപടിക്ക് ലഭിച്ചത് 50000ത്തില്‍ അധികം ലൈക്കുകളും 6000ത്തില്‍ കൂടുതല്‍ ഷെയറും

Big News Live 5 years ago

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനോട് ആരാധകരില്‍ ഒരാള്‍ ചോദിച്ച ചോദ്യവും അതിന് നടന്‍ നല്‍കിയ മറുപടിയുമായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ 'മന്നത്ത്' വില്‍ക്കുന്നുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ട്വിറ്ററിലൂടെയായിരുന്നു അരാധകന്‍ ചോദ്യം ഉന്നയിച്ചത്. പതിവു പോലെ ആരാധകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ചോദ്യം ഉയര്‍ന്നത്. 'മന്നത്ത് ഒരിക്കലും വില്‍ക്കാനുള്ളതല്ല, ആവശ്യപ്പെടാനുള്ളതാണ്.' എന്നായിരുന്നു ഷാറൂഖാന്റെ മറുപടി.

'മന്നത്ത് വില്‍ക്കില്ല, അത് ഒരിക്കലും വില്‍ക്കാനുള്ളതല്ല, ആവശ്യപ്പെടാനുള്ളതാണ്. ഇത് ഓര്‍മ്മ വെച്ചാല്‍ ജീവിതത്തില്‍ ചിലത് നേടാനാകും', എന്ന് മറുപടിയായി ഷാരൂഖ് ഖാന്‍ കുറിച്ചു.

ഉറുദുവില്‍ മന്നത്ത് എന്ന വാക്കിന് അര്‍ത്ഥം ദൈവത്തോടുള്ള പ്രാര്‍ത്ഥന അഥവാ അപേക്ഷ എന്നാണ്.

ഇത് സൂചിപ്പിച്ചായിരുന്നു ഷാരൂഖിന്റെ മറുപടി. അമ്ബതിനായിരത്തില്‍ അധികം ലൈക്കുകളും ആറായിരത്തില്‍ അധികം ഷെയറുകളുമാണ് ഷാരൂഖിന്റെ മറുപടിക്ക് ലഭിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive