Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

Big News Live 5 years ago

തിരുവനന്തപുരം: സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്.27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 2223 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

571 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,589 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 5,32,658 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,497 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive