Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്തെ 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗം ബാധിച്ചു

സംസ്ഥാനത്തെ 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗം ബാധിച്ചു

Big News Live 5 years ago

തിരുവനന്തപുരം: സംസ്ഥാനത്തെ 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗം ബാധിച്ചു. കോഴിക്കോട് 9, തിരുവനന്തപുരം 7, കൊല്ലം, കണ്ണൂര്‍ 6 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, മലപ്പുറം 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 3966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,87,578 ആയി. ഇന്ന് 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,885 ആയി. 5,21,522 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 2171 ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,13,608 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 527 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive