Dailyhunt
താജ്മഹല്‍ സന്ദര്‍ശിച്ച്‌ ട്രംപും മെലാനിയയും; സ്വീകരിച്ച്‌ ആനന്ദി ബെന്‍ പട്ടേലും യോഗിയും

താജ്മഹല്‍ സന്ദര്‍ശിച്ച്‌ ട്രംപും മെലാനിയയും; സ്വീകരിച്ച്‌ ആനന്ദി ബെന്‍ പട്ടേലും യോഗിയും

Big News Live 6 years ago

ആഗ്ര: ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫസ്റ്റ്‌ലേഡി മെലാനിയ ട്രംപും. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നമസ്തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ട്രംപും ഭാര്യയും ആഗ്രയിലെത്തിയത്. വിമാനത്താവളത്തില്‍ ട്രംപിനെ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ 250ലേറെ നര്‍ത്തകര്‍ അണിനിരന്നിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോഴും നഗരം.

ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന 13 കിലോമീറ്റര്‍ പാതയില്‍ ഉടനീളം ട്രംപിനെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും അന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളും സ്ഥാപിച്ചതും വ്യത്യസ്തമായി. നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ 3000 കലാകാരന്മാരെയാണ് വഴിയരികില്‍ ഉടനീളം അണിനിരത്തിയിട്ടുള്ളത്. 15,000 സ്‌കൂള്‍ വിദ്യാര്‍ഥികളും ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുമായി അണിനിരന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive