തിരുവനന്തപുരം: തിരുവനന്തപുരരത്ത് വെമ്പായത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഹാപ്പി ലാൻഡില്‍ അപകടം. റൈഡറിന്റെ വെല്‍ഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ ഒരാളെ തിരു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെ എത്തിച്ചു.
ഒരാളെ കൂടി കൊണ്ടുവരും. തമിഴ്നാട് നാഗർകോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരും സ്ത്രീകള്‍. ഒരാളുടെ കാലിനാണ് പരിക്ക്.
ചലഞ്ചർ എന്നാണ് അപകടം ഉണ്ടായ റൈഡിന്റെ പേര്. നാഗർകോവില്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേല്‍(14), റോസ് (16), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് സെൻ്റ്ജോണ്‍സ് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

