Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈറസ് ബാധമൂലം മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

വൈറസ് ബാധമൂലം മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

Big News Live 6 years ago

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. ചുള്ളിക്കല്‍ കച്ചി അനഫി മസ്ജിദിലാണ് സംസ്‌കാരം നടന്നത്. മൃതദേഹത്തില്‍ തൊടാനോ അടുത്തേക്ക് പോവാനോ ബന്ധുക്കളെ അനുവദിക്കാതെ കൊവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

പള്ളിയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് അവിടേക്ക് കൊണ്ടുപോയത്. പള്ളിയില്‍ എത്തിച്ച ഉടന്‍ തന്നെ സംസ്‌കാര ചടങ്ങുകളും നടത്തി. പത്തടിയോളം താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്.

തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം നിര്‍വഹിച്ചു.

ഇവര്‍ പള്ളിയ്ക്ക് പുറത്താണ് നിന്നത്. അഞ്ചു ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളംപേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive