Dailyhunt
വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന പരാതി; പൊലീസ് കേസെടുത്തു

വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന പരാതി; പൊലീസ് കേസെടുത്തു

Big News Live 3 weeks ago

തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന പരാതിയില്‍ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. കിറ്റുകള്‍ ഓർഡർ ചെയ്ത രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.

ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 900 രൂപ വിലയുള്ള 26 കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റില്‍ നിന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്.

തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റില്‍ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകള്‍ കിറ്റ് വാങ്ങാൻ എത്തിയത് എന്നും ആരോപണവുമായി സിപിഎം രംഗത്തെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive