ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. ഇരുവരിലും ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അർജന്റീന ഇതിഹാസം എയ്ഞ്ചല്‍ ഡി മരിയ.
റൊണാള്‍ഡോയെക്കാള്‍ മികച്ച താരം മെസ്സി ആണെന്നാണ് ഡി മരിയ അഭിപ്രായപ്പെട്ടത്. റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസ്സിയെ മികച്ച താരമായി കണക്കാക്കാനുള്ള കാരണങ്ങളും ഡി മരിയ വ്യക്തമാക്കി.
'ഞാൻ എപ്പോഴും പറയുന്ന കാര്യം ഒന്നുതന്നെയാണ്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. എന്നാല്‍ ഇതുവരെ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്ന് എനിക്ക് തോന്നുന്നു. എട്ട് ബാലണ്‍ ഡി ഓർ പുരസ്കാരങ്ങള്‍ നേടിയത് കൊണ്ട് മാത്രമല്ല. അദ്ദേഹത്തിന്റെ കളി മികവ് തന്നെയാണ് കാരണം. ക്രിസ്റ്റ്യാനോ കഠിനാധ്വാനം ചെയ്താണ് ഇത്രയും വലിയ കളിക്കാരനായത്.
എന്നാല്‍ മെസ്സിക്ക് ജനിച്ചപ്പോള്‍ തന്നെ അതിശയകരമായ കഴിവുണ്ട്. അത് ദൈവം നല്‍കിയ സമ്മാനം പോലെയാണ്. മികച്ച താരമാകാൻ മെസ്സിക്ക് മറ്റുള്ളവരെ പോലെ അധികം കഷ്ടപ്പെടേണ്ടതില്ല. റൊണാള്‍ഡോ മണിക്കൂറുകളോളം പരിശീലനം നടത്തി, ജിമ്മില്‍ ഹാർഡ് വർക്ക് ചെയ്തു, തന്റെ ഗോള്‍ നേടാനുള്ള നേടാനുള്ള കഴിവ് മെച്ചപ്പെടുത്തി. എപ്പോഴും സ്വയം കൂടുതല്‍ മികച്ചവനാവാൻ അദ്ദേഹം ശ്രമിച്ചു.
എന്നാല്‍ മെസ്സി സുഹൃത്തുക്കളോടൊപ്പം കളിക്കുന്നത് പോലെ വളരെ എളുപ്പത്തില്‍ ഫുട്ബോള്‍ കളിക്കുന്നു. അതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. മെസ്സിക്ക് പകരം വെക്കാൻ മറ്റാരുമില്ല' എയ്ഞ്ചല്‍ ഡി മരിയ ബോല വി.ഐ.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Comments
About the Author
Editor
What do you feel about this?
0%Love0%Funny0%Wow0%Sad0%Angry
Continue Reading
Previous: ആ രണ്ട് ഇതിഹാസ വില്ലന്മാർക്കൊപ്പം ഞാനും?! രജിനി സർ തന്റെ പേരും പറഞ്ഞത് വലിയൊരു അനുഗ്രഹമാണെന്ന് വിനായകന്‍Next: സ്പെയിനിന്റെ 'നൊബേല്‍' പൊൻകിരീടം ലയണല്‍ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോള്‍ താരം!

