Dailyhunt
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത - പഞ്ചാബ് പോരാട്ടം!

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത - പഞ്ചാബ് പോരാട്ടം!

Express Kerala 1 week ago

ന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യർ, ഇത്തവണ പഞ്ചാബിന്റെ നായകനായി തന്റെ പഴയ തട്ടകത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. തുടർച്ചയായ വിജയങ്ങളുമായി എത്തുന്ന പഞ്ചാബിനെ തടഞ്ഞ് വിജയവഴിയില്‍ തിരിച്ചെത്താനാണ് കൊല്‍ക്കത്ത ശ്രമിക്കുന്നത്.

പ്രമുഖ പേസർമാരുടെ അഭാവം കൊല്‍ക്കത്തയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുസ്തഫിസുർ റഹ്മാൻ, ഹർഷിത് റാണ തുടങ്ങിയവർ ടീമിന് പുറത്തായതോടെ ബൗളിംഗ് നിരയുടെ താളം തെറ്റിയിരിക്കുകയാണ്. സുനില്‍ നരെയ്ൻ, വരുണ്‍ ചക്രവർത്തി എന്നിവർ ഫോമിലേക്ക് ഉയരാത്തതും ടീമിന് തിരിച്ചടിയാണ്. ബാറ്റിംഗില്‍ യുവതാരം ആംക്രിഷ് രഘുവംശി മികച്ച ഫോമിലാണെങ്കിലും അജിങ്ക്യ രഹാനെ നയിക്കുന്ന മുന്നേറ്റ നിര കൂടുതല്‍ കരുത്താർജ്ജിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് സ്വന്തം മണ്ണില്‍ വിജയം നേടാനാകൂ.

ഗോയങ്കയുടെ ആവേശം; വിജയനിമിഷത്തില്‍ വികാരനിർഭരനായി ടീം ഉടമ സഞ്ജീവ് ഗോയങ്ക

മറുഭാഗത്ത് ഹാട്രിക് ജയം ലക്ഷ്യമിട്ടെത്തുന്ന പഞ്ചാബ് കിംഗ്സ് വലിയ ആത്മവിശ്വാസത്തിലാണ്. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിംഗും നല്‍കുന്ന മികച്ച തുടക്കവും ശ്രേയസ് അയ്യരുടെ നേതൃപാടവവുമാണ് അവരുടെ കരുത്ത്. അർഷ്ദീപ് സിംഗ് നയിക്കുന്ന പേസ് നിരയും യുസ്‌വേന്ദ്ര ചഹലിന്റെ സ്പിൻ മികവും പഞ്ചാബിനെ അപകടകാരികളാക്കുന്നു. നേർക്കുനേർ കണക്കുകളില്‍ കൊല്‍ക്കത്തയ്ക്കാണ് മുൻതൂക്കമെങ്കിലും നിലവിലെ ഫോമില്‍ പഞ്ചാബിനെ മറികടക്കുക നൈറ്റ് റൈഡേഴ്സിന് വലിയ വെല്ലുവിളിയാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala