Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെല്ലിംഗ്ടണില്‍ മികച്ച തുടക്കവുമായി ഇന്ത്യ, ഫിഫ്റ്റിയുമായി ജൈസ്വാളും രാഹുലും

വെല്ലിംഗ്ടണില്‍ മികച്ച തുടക്കവുമായി ഇന്ത്യ, ഫിഫ്റ്റിയുമായി ജൈസ്വാളും രാഹുലും

Fanport 5 days ago

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 159/1 എന്ന നിലയില്‍.

ന്യൂസിലാണ്ടിനെ 368 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാളും കെഎല്‍ രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്.

130 റണ്‍സ് ആദ്യ വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 89 പന്തില്‍ 85 റണ്‍സ് നേടിയ ജൈസ്വാളിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മാറ്റ് ഹെൻറിയ്ക്കായിരുന്നു വിക്കറ്റ്. 52 റണ്‍സുമായി കെഎല്‍ രാഹുലും 16 റണ്‍സ് നേടി ദേവ്ദത്ത് പടിക്കലുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ന്യൂസിലാണ്ട് 368 റണ്‍സിന് ഓള്‍ഔട്ട്, പുറത്താകാതെ 175 റണ്‍സുമായി നിക്കോള്‍സ്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport