ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്‌എൻഎല്‍. വെറും 225 രൂപയ്ക്ക് 75 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 30 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നതാണ് പുതിയ പ്ലാൻ.
വലിയ തോതില്‍ പണം മുടക്കാതെ മികച്ച പ്ലാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ പ്ലാൻ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിട്ടുള്ളത്.
ബിഎസ്‌എൻഎലിന്റെ പുതിയ പ്ലാനില്‍ എന്തൊക്കെ ഉള്‍പ്പെടുന്നു എന്ന് നോക്കാം..
225 രൂപയ്ക്ക് റീചാർജ് ചെയ്‌താല്‍ 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഇന്ത്യയിലുടന്നീളം നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് കോളും ലഭിക്കും. ഇതുകൂടാതെ, പ്രതിദിനം 2.25 ജിബി ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും. അതായത്, ഒരു മാസത്തേക്ക് 75 ജിബി ഡാറ്റ. എല്ലാ ദിവസവും 100 എസ്‌എംഎസും നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും.
: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ സ്മാർട്ട് വാച്ച് വാങ്ങിക്കല്ലേ…
ഇതിനുമുമ്പ്, ഒരു 51 രൂപയുടെ പ്ലാനും ഉപയോക്താക്കള്‍ക്കുവേണ്ടി അവതരിപ്പിച്ചിരുന്നു. പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ഈ പ്ലാൻ ലഭിക്കുക. കോളിങ്, ഡാറ്റ ആനുകൂല്യങ്ങള്‍ എന്നിവയോടെയാണ് ഈ പ്ലാൻ വരുന്നത്. ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ബിഎസ്‌എൻഎലിന്റെ ഉപയോക്താക്കള്‍ക്ക് കിട്ടുക.

