Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലപ്പുഴയില്‍ നാട്ടുകാരില്‍ ആശങ്ക പരത്തി പാടത്ത് മറിഞ്ഞു കിടന്ന കാര്‍

ആലപ്പുഴയില്‍ നാട്ടുകാരില്‍ ആശങ്ക പരത്തി പാടത്ത് മറിഞ്ഞു കിടന്ന കാര്‍

Kairali News 3 weeks ago

ലപ്പുഴ കിടങ്ങറയില്‍ കൃഷിയില്ലാത്ത പാടത്ത് കാർ തലകീഴായി മറിഞ്ഞു കിടന്നത് പരിഭ്രാന്തി പരത്തി. ഇന്ന് പുലർച്ചയോടെയാണ് കാർ മറിഞ്ഞു കിടക്കുന്നത് നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് ചങ്ങനാശ്ശേരിയില്‍ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. എന്നാല്‍ അന്വേഷണത്തില്‍ സീരിയല്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി എത്തിച്ച കാറാണ് കിടക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഷൂട്ടിംഗിന് ഇടയുണ്ടായ അപകടമാണോ ഷൂട്ടിങ്ങിനു വേണ്ടി കാർ തലകീഴായി മറിച്ചിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.ആർക്കും പരുക്കില്ല. ഷൂട്ടിയുമായി ബന്ധപ്പെട്ടവരോട് സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

: കെഎസ്‌ആർടിസി പ്രതിസന്ധി: ഗതാഗത മന്ത്രിയുടെ വാദം പൊളിഞ്ഞു, അനവധി ബസുകള്‍ കട്ടപ്പുറത്ത്

ജില്ലയില്‍ ഉടനീളം മഴ ശക്തമാകുന്നതിനിടയില്‍ ആണ് സംഭവം നടന്നത് എന്നതാണ് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതർ നിർദേശിച്ചിരിക്കുകയാണ്. ഇതിനിടെ , ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News