Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎസ്‌ആര്‍ടിസി പ്രതിസന്ധി: ഗതാഗത മന്ത്രിയുടെ വാദം പൊളിഞ്ഞു, അനവധി ബസുകള്‍ കട്ടപ്പുറത്ത്

കെഎസ്‌ആര്‍ടിസി പ്രതിസന്ധി: ഗതാഗത മന്ത്രിയുടെ വാദം പൊളിഞ്ഞു, അനവധി ബസുകള്‍ കട്ടപ്പുറത്ത്

Kairali News 3 weeks ago

കെ എസ് ആർ ടി സി പ്രതിസന്ധിയെ പറ്റി ഗതാഗത മന്ത്രി സി പി ജോണിന്റെ വാദങ്ങള്‍ പൊളിയുന്നു. ജൂലൈ 21 മുതല്‍ 28 വരെ അറ്റകുറ്റപ്പണി നടക്കാത്തത് കാരണം കോർപറേഷൻ 6416 സർവീസുകള്‍ റദ്ദാക്കിയെന്ന വാർത്തയാണ് മന്ത്രി നേരത്തെ തള്ളി കളഞ്ഞത്.എന്നാല്‍ കണക്കുകള്‍ ശരിയാണെന്നു തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് വന്ന പ്രിയദർശിനി സർവീസിനുള്ള ബസുകള്‍ ഉള്‍പ്പെടെയാണ് അറ്റകുറ്റപ്പണി നടത്താനാവാതെ കട്ടപ്പുറത്തായത്. സ്പെയർപാർട്സും ടയറും ലഭിക്കാത്തത് കാരണമാണ് പല ബസ്സുകളും അറ്റകുറ്റപ്പണി നടത്താനാവാതെ കട്ടപ്പുറത്തായത്.

: കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം; ഇത്തവണ മെഡല്‍ ലവ്പ്രീത് സിംഗിന്

എന്നാല്‍ ബസ്സുകള്‍ പ്രവർത്തന യോഗ്യമല്ലാത്തതിനാല്‍ സർവീസുകള്‍ റദ്ദാകുന്നത് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് മാനേജ്‌മന്റ് നടത്തുന്നത്. ബസ്സുകളുടെ സർവീസ് റദ്ദാക്കുന്നതിന്റെ കണക്കില്‍ തിരിമറി നടത്തുന്നത് കൂടാതെ റദ്ദാക്കുന്ന സർവീസുകളുടെ എണ്ണം കുറച്ചു കാണിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിനായി അറ്റകുറ്റപ്പണിക്കായി കിടക്കുന്ന ബസുകളുടെ എണ്ണം സാധാരണ പോലെ ഡോക്കില്‍ രേഖപ്പെടുത്തുന്നതിനു പകരം സ്പെയർ ബസ്സുകളുടെ എണ്ണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News