Dailyhunt
അവധിക്കാല തിരക്ക്: കേരളത്തില്‍നിന്ന് രാജസ്ഥാനിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

അവധിക്കാല തിരക്ക്: കേരളത്തില്‍നിന്ന് രാജസ്ഥാനിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

Kairali News 3 weeks ago

തിരുവനന്തപുരം: വേനലവധി തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്ന് രാജസ്ഥാനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് സെൻട്രല്‍ റെയില്‍വേ.

തിരുവനന്തപുരം സെൻട്രലില്‍ നിന്ന് രാജസ്ഥാനിലെ മദാറിലേക്കാണ് സ്പെഷ്യല്‍ ഫെയർ ട്രെയിൻ സർവീസ് നടത്തുക.

തിരുവനന്തപുരം സെൻട്രല്‍ – മദാർ സ്പെഷ്യല്‍ ബുധനാഴ്ചകളില്‍ രാവിലെ 07:45ന് തിരുവനന്തപുരം സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാവിലെ 11 മണിയ്ക്ക് മദാറിലെത്തും

മടക്കയാത്ര മദാർ – തിരുവനന്തപുരം സെൻട്രല്‍ സ്പെഷ്യല്‍ ശനിയാഴ്ചകളില്‍ രാത്രി 09:40ന് മദാറില്‍ നിന്ന് പുറപ്പെട്ട് നാലാദിനം രാത്രി 12:45ന് തിരുവനന്തപുരത്തെത്തും.

- റെയില്‍വേ യാത്രക്കാർ ശ്രദ്ധിക്കുക! ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളില്‍ മാറ്റം

കോട്ടയം, ഷൊർണൂർ, മംഗലാപുരം, ഗോവ, പനവേല്‍ വഴിയാണ് ഈ സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുക.

ഈ ട്രെയിന് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. ഈ ട്രെയിനില്‍ 20 സ്ലീപ്പർ കോച്ചുകളാണ് ഉള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News