Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളിലെ തൃണമൂല്‍ വീണു; പിളര്‍പ്പ് സമ്പൂര്‍ണ്ണം

ബംഗാളിലെ തൃണമൂല്‍ വീണു; പിളര്‍പ്പ് സമ്പൂര്‍ണ്ണം

Kairali News 1 week ago

തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളർപ്പ് സമ്പൂർണ്ണം. പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എയെ പ്രതിപക്ഷ നേതാവായി സ്പീക്കർ നിയമിച്ചു.

ഋതുബ്രത ബാനർജിയാണ് ഇന്ന് പ്രതിപക്ഷ നേതാവായി നിയമിതനായത്. ഏറെ നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ചേരിപ്പോരിനും വിരമാമമിട്ട് കൊണ്ട് എല്ലാ കമ്മറ്റികളും പോഷകസംഘടനകകളും പിരിച്ചുവ വിടുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലയാണ് ഋതുബ്രത ബാനർജി പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. 59 എംഎല്‍എമാരുടെ പിന്തുണയാണ് ഋതുബത്രയ്ക്കുള്ളത്. ഋതുബ്രത ബാനർജിയും സന്ദീപ് സാഹയുമാണ് ഋതുബ്രത‌ ബാനർജിയെ നിയമകക്ഷി നേതാവായി നിർദ്ദേശിച്ച്‌ കൊണ്ടുള്ള 58 എംഎല്‍എമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് കൈമാറിയത്.

; ഹിമാചല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി സിപിഐഎം; തകർന്നടിഞ്ഞ് കോണ്‍ഗ്രസ്

ആകെ 88 ടിഎംസി എംഎല്‍എമാരുളള്ള നിയമസഭയില്‍ പിളർപ്പ് ഔദ്യോഗികമാക്കാൻ കൂറുമാറ്റ നിയമപ്രകാരം മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. നിലവില്‍ 59 അംഗങ്ങളുടെ പിന്തുണയുള്ളതിനാല്‍ പുഷ്പം പോലെ അനായാസം വിമതർ ഈ കടമ്പ മറികടന്നു. വേണമെങ്കില്‍ പാർട്ടി ചിഹ്നവും ഇവർക്ക് അവകാശപ്പെടാനും സ്വന്തമാക്കാനും സാധിക്കും.

പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞടുപ്പിലുണ്ടായ ആഭ്യന്തര തർക്കങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പിളർപ്പിലേക്ക് നയിച്ചത്. പാർട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും ഇതോടെ മമതയ്ക്ക് എതിരെ തിരിഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News