Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹിമാചല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി സിപിഐഎം; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഹിമാചല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി സിപിഐഎം; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

Kairali News 1 week ago

ഹിമാചല്‍ പ്രദേശിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി സിപിഐഎം. ആപ്പിള്‍ കർഷകരുടെ പ്രശ്നങ്ങള്‍ ഉയർത്തി സംസ്ഥാന വ്യാപകമായി പോരാട്ടം നടത്തുന്ന സിപിഐഎമ്മിന് മികച്ച നേട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ കൈവരിക്കാൻ സാധിച്ചത്.

മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളിലാണ് ഇത്തവണ പാർട്ടി ജയിച്ചത്. മണ്ഡി ജില്ലാ പഞ്ചായത്തില്‍ രണ്ടും ബിലാസ്പുരില്‍ ഒരു സീറ്റിലുമാണ് പാർട്ടി ജയം നേടിയത്. ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും ജയിച്ചു. ഷിംല ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരും നാലിടത്ത് വൈസ് പ്രസിഡന്റുമാരും ജയിച്ചു. പാർട്ടി പിന്തുണച്ച ഒമ്പതുപേർ ബിഡിസിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

; ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണപക്ഷം കാണിക്കണം എന്ന് വി.കെ. സനോജ്

അതേ സമയം, കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഏല്‍ക്കേണ്ടി വന്നത്. സംസ്ഥാനത്തെ നാലില്‍ മൂന്ന് കോർപ്പറേഷനിലും ഇത്തവണ ബിജെപി ആണ് വിജയം കൈവരിച്ചത്. പാലംപൂരില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇത്തവണ ജയിച്ചത്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്തുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് വലിയ ആഘാതമായി മാറിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News