ഭക്ഷണത്തിന് തയ്യാറാക്കിയതിന് ശേഷം മല്ലിയില തൂകുന്നത് പതിവാണ്. പ്രത്യേകിച്ച നോർത്ത് ഇന്ത്യൻ വിഭവങ്ങളില്‍ . ഉണ്ടാക്കിയ ഭക്ഷണത്തിന് സുഗന്ധത്തിന് പുറമെ ഗുണവും നല്‍ക്കുന്നു.
ബിരിയാണി, മസാല ദോശ, സാമ്പാർ, ചട്ണി തുടങ്ങിയ വിഭവങ്ങള്‍ക്ക് രുചിയും മണവും നല്‍കാനും ഭക്ഷണം അലങ്കരിക്കാനും മല്ലിയില ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഭംഗിയും രുചിയും മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെ മുന്നിലാണ് മല്ലിയില.
നാരുകളുടെ ഉറവിടമാണ് മല്ലിയില. വയറ്റിലെ ഗ്യാസ് തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മല്ലിയില സഹായിക്കുന്നു. ഗ്യാസിന് മത്രമല്ല മറിച്ച് വൃക്കകളുടെയും കരളിന്റെയും ആരോഗ്യം. കൊളസ്ട്രോള്‍ നിയന്ത്രണം, കാഴ്ചശക്തി വർദ്ധിപ്പിക്കാല്‍ തുടങ്ങിയവക്ക് വളരെ മികച്ചതാണ്. മല്ലിയിലയുടെ പച്ചനിറം അതിലെ ആന്റിഓക്സിഡന്റുകളെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് പ്രമേഹം നിയന്ത്രിക്കാനും കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താൻ മല്ലിയിലക്ക് കഴിയുന്നു.
ALSO RAED :ആപ്പിളിന് പകരം അവോക്കാഡോ; ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും ഈ ഫലം ?
ഇതില്‍ വിറ്റാമിൻ എ, സി, ഇയും ആന്റിഓക്‌സിഡന്റുകള്‍, ഇരുമ്പ്, മാംഗനീസ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.അസ്ഥികളെ സംരക്ഷിച്ച് ആർത്രൈറ്റിസുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നു. കൂടാതെ, മല്ലിയിലയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ മുഖക്കുരുവും മറ്റി തിളക്കമുള്ള ചർമം നല്‍കാൻ സഹായിക്കുന്നു.

