Dailyhunt
ചവറയിലും ബേപ്പൂരിലും വോട്ടിന് പണം നല്‍കി യുഡിഎഫ്

ചവറയിലും ബേപ്പൂരിലും വോട്ടിന് പണം നല്‍കി യുഡിഎഫ്

Kairali News 3 weeks ago

കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കുവാൻ ശ്രമവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി ബാധിച്ച യുഡിഎഫ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി രംഗത്ത് വന്നത്.

യു ഡി എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചവറയിലെ ഹോം വോട്ടർക്ക് 500 രൂപ നല്‍കുകയായിരുന്നു എന്നാണ് പരാതി.

തേവലക്കര വാർഡ് മെമ്പർ സെബാസ്റ്റ്യനാണ് പണം കൈമാറിയത്. പണം നല്‍കുന്ന സിസിടിവി ദൃശ്യങ്ങളും ഇതോടെ പുറത്ത് വന്നു. ദൃശ്യങ്ങളടക്കം എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തില്‍ മാറാട്ട്, വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാനും യുഡി എഫ് ശ്രമമെന്ന് പരാതി.

കണ്ണൂർ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി;'സണ്ണി ജോസഫ് കെ സുധാകരനെ ചതിച്ചു'; സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച്‌ സുധാകര അനുകൂലികള്‍

പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവും നിലമ്പൂർ സ്വദേശിയായ മറ്റൊരാളും വീട്ടില്ലെത്തി തനിക്ക് 2000 രൂപ വാഗ്ദാനം ചെയ്തുവെന്ന് വോട്ടർ തന്നെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നു കാണിച്ച്‌ ഇദ്ദേഹം മാറാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ്‌ രാജീവൻ തിരുവച്ചിറയ്ക്കെതിരെയാണ് പരാതി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News