മഴക്കാലത്ത് അസുഖങ്ങള്‍ വരുന്നത് സർവ സാധാരണയാണ്. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും മൂലം ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ എളുപ്പത്തില്‍ നമ്മളില്‍ പടരുന്നു.
എന്നാല്‍ ഈ അണുബാധ നമ്മുടെ കണ്ണുക്കളെ ബാധിക്കുന്നു. മഴക്കാലത്ത് ഏറ്റവും കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ് ചെങ്കണ്ണ്. കണ്ണ് ചുവക്കുക, ചൊറിച്ചില്‍, കണ്‍പോളകള്‍ ഒട്ടിപ്പിടിക്കുക എന്നിവയാണ് അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
ചെങ്കണ്ണ് ഉണ്ടാകതെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ALSO RAED :രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ?
1. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകു.
2. കണ്ണുകള്‍ തൊടുകയോ തിരുമ്മുകയോ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
3. ടവലുകള്‍, തൂവാലകള്‍, ഐ-മേക്കപ്പ് സാധനങ്ങള്‍ എന്നിവ പങ്കിടാതെ ശ്രദ്ധിക്കുക.
4. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസുകളോ ഉപയോഗിക്കുക.
5. ശുദ്ധജലം ഉപയോഗിച്ച് മാത്രം കണ്ണുകള്‍ കഴുകുക.
6. ഡോക്ടറുടെ നിർദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഒപ്റ്റിമല്‍ ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക.

