ഭാരം വർദ്ധിപ്പിക്കാനും മറ്റുമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന ഭക്ഷണത്തില്‍ ഒന്നാണ് വാഴപ്പഴം. ബ്രേക്ക്ഫാസ്റ്റും ഡിന്നറും ഒഴിവാക്കുന്നവരുടെ പ്രധാന ചോയ്സ് ആണ് വാഴപ്പഴം.
എന്നാല്‍ രാത്രിയില്‍ ഇവ കഴിക്കുന്നത് യഥാർത്ഥത്തില്‍ നല്ലതാണോ.
വാഴപ്പഴത്തില്‍ ധാരാളം പ്രകൃതിദത്ത അന്റാസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു. അതുപോലെ, വാഴപ്പഴം ശരീരത്തെ ഷുഗർ നില വർദ്ധിപ്പിക്കാൻ സഹായിക്കും. പഴത്തില്‍ ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്. എന്നാല്‍, രാത്രിയില്‍ ഇവ കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും.
; കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴു വയസുകാരിക്ക്
രാത്രിയില്‍ പഴം കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം വാഴപ്പഴം ശരീരത്തിന് തണുപ്പാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നാല്‍ അർദ്ധരാത്രി ഒഴികെ വാഴപ്പഴം കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദഹനത്തിന് ഒരുപാട് സമയമെടുക്കുന്നത് കൊണ്ട് തന്നെ ഉറങ്ങുന്നതിന് 2, 3 മണിക്കൂർ മുമ്പ് വാഴപ്പഴം കഴിക്കണം.
ജലദോഷവും ചുമയും ഉള്ള ആളുകള്‍ വാഴപ്പഴം കഴിക്കരുത്. ഇത് ശരീരത്തെ തണുപ്പിക്കുന്നതിനാല്‍ ജലദോഷവും ചുമയും വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാർ വാഴപ്പഴം പരമാവധി കുറയ്ക്കുക, പ്രത്യേകിച്ച് രാത്രിയില്‍. രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ഉറക്കപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു.

