Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം; ഇന്ന് ധോണി ഇറങ്ങുമോ?

ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം; ഇന്ന് ധോണി ഇറങ്ങുമോ?

Kairali News 1 month ago

.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ പോരാട്ടത്തിനു സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ദില്ലി.

ചെന്നൈയുടെ ഇതിഹാസതാരം എം.എസ്. ധോണിക്കായി മഞ്ഞ ജേഴ്‌സില്‍ മൈതാനത്ത് എത്തുമോയെന്ന് അറിയാനാണ് മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. സഞ്ജു സാംസണിനൊപ്പം ധോണിയും ചേര്‍ന്ന് മൈതാനത്ത് വെടിക്കെട്ട് പ്രകടനം നടത്തുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍, ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ചെന്നൈ ക്യാമ്പില്‍നിന്ന് പുറത്തുവരുന്നത്.

ഐ.പി.എല്‍ 2026 സീസണില്‍ ധോണിക്ക് പരിക്കേറ്റിരുന്നു. ഈ പരിക്കില്‍നിന്ന് താരം ഇതുവരെ പൂര്‍ണമായി മുക്തനായിട്ടില്ല. അതിനാല്‍, ധോണി ടീമിനൊപ്പം ദില്ലിയിലേക്ക് യാത്ര ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയിലെ അരുണ്‍ ജെയ്റ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

: നോ ഗേള്‍ഫ്രണ്ട് പോളിസി: കാമുകിമാരെ ഒപ്പം കൂട്ടുന്ന രീതി അവസാനിപ്പിക്കാന്‍ ബി.സി.സി.ഐ

പരിശീലനത്തിനിടെയാണ് ധോണിക്ക് പരിക്കേറ്റത്. താരത്തിന്റെ കാലിനേറ്റ പരിക്ക് ചെന്നൈ ക്യാമ്പിനു ആശങ്കയായി തുടരുകയാണ്. നിലവില്‍, സഞ്ജു സാംസണാണ് ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍.
ഐ.പി.എല്‍ 2026 സീസണില്‍ ഇതുവരെ ഒമ്പതു മത്സരങ്ങളില്‍ നാലെണ്ണമാണ് ചെന്നൈ വിജയിച്ചത്. പോയിന്റ് പട്ടികയില്‍ ആറാമതാണ് ചെന്നൈ ഇപ്പോള്‍. അടുത്തിടെ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ ജയമാണ് പോയിന്റ് പട്ടികയില്‍ ആറാമതെത്താന്‍ ചെന്നൈയെ തുണച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News