Dailyhunt
നോ ഗേള്‍ഫ്രണ്ട് പോളിസി: കാമുകിമാരെ ഒപ്പം കൂട്ടുന്ന രീതി അവസാനിപ്പിക്കാന്‍ ബി.സി.സി.ഐ

നോ ഗേള്‍ഫ്രണ്ട് പോളിസി: കാമുകിമാരെ ഒപ്പം കൂട്ടുന്ന രീതി അവസാനിപ്പിക്കാന്‍ ബി.സി.സി.ഐ

Kairali News 5 days ago

ന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരവേളയില്‍ ക്രിക്കറ്റ് താരങ്ങള്‍ കാമുകിമാരെ ഒപ്പം കൂട്ടുന്ന പതിവിനു ഫുള്‍ സ്റ്റോപ്പിടാന്‍ ബി.സി.സി.ഐയുടെ നീക്കം.

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഹാര്‍ദിക് പാണ്ഡ്യ, രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍, പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങ് തുടങ്ങിയവര്‍ കാമുകിമാരുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് ബി.സി.സി.ഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. താരങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ടീം ബസുകളിലുമെല്ലാം കാമുകിമാര്‍ ഉണ്ടാകാറുണ്ട്. ഈ പ്രവണതയ്‌ക്കെതിരെ ആരാധകരില്‍നിന്ന് അടക്കം വിമര്‍ശനം ഉയര്‍ന്നതോടെയാണ് അച്ചടക്കം കര്‍ശനമാക്കാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നത്.

താരങ്ങളുടെ കാമുകിമാരില്‍ പലരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ക്രിക്കറ്റ് താരങ്ങളുടെ കാമുകി പദവി ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ബി.സി.സി.ഐയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ബി.സി.സി.ഐയുടെ ചട്ടങ്ങള്‍ പ്രകാരം ഭാര്യമാര്‍ക്ക് താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍, കാമുകിമാര്‍ക്ക് ഈ പരിഗണന നല്‍കിയിട്ടില്ല.

: സായി സുദർശൻ ഷോ! പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

ബി.സി.സി.ഐയുടെ അടുത്ത യോഗത്തില്‍ ഇൗ വിഷയം പരിശോധിക്കുമെന്നാണ് സൂചന. ഐ.പി.എല്‍ താരങ്ങള്‍ പലരും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ കൂടിയാണ്. അതിനാല്‍ ഐ.പി.എല്ലിനു പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് താരങ്ങളുടെ കാമുകിമാരെ അകറ്റിനിര്‍ത്താനാണ് ബി.സി.സി.ഐ ഒരുങ്ങുന്നതെന്നാണ് സൂചന. വൈകാതെ ഇതുസംബന്ധിച്ച്‌ ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിലെ സംസാരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News