Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദിവസവും മഴവില്ല് വിരിയുന്ന സ്ഥലത്തേക്ക് പോയാലോ?

ദിവസവും മഴവില്ല് വിരിയുന്ന സ്ഥലത്തേക്ക് പോയാലോ?

Kairali News 3 weeks ago

പ്രപഞ്ചം നമുക്ക് എന്നും പുതിയ വിസ്മയങ്ങളാണ് ഒരുക്കുന്നത്. അങ്ങനെയുള്ള ഒന്നാണ് മഴവില്ല്. മഴവില്ല് കാണാൻ ആഗ്രഹിക്കാത്തവർ കുറവാണ്.

കാരണം അപൂർവമായിട്ടാണ് മഴവില്ല് ഉണ്ടാകാറുള്ളത്. കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ മഴവില്ല് കണ്ടാല്‍ നോക്കി നില്‍ക്കും എന്നതാണ് സത്യം. എന്നാല്‍ എന്നും മഴവില്ല് ഉണ്ടാകുന്ന സ്ഥലം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അതാണ് യുഎസിലെ ഹവായ് ദ്വീപ്. കേട്ടിട്ട് തന്നെ ഒരു അത്ഭുതം തോന്നുന്നില്ലേ? ഈ പേര് ടൂറിസം വകുപ്പ് നല്‍കിയതല്ല. മറിച്ച്‌ യൂണിവേഴ്സിറ്റി ഓഫ് ഹവായ്യിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ പ്രൊഫസർ സ്റ്റീവൻ ബുസിംഗർ ആണ് ഹവായിയെ മഴവില്ലുകളുടെ തലസ്ഥാനം എന്ന് വിളിച്ചത്. എന്തായിരിക്കും ഇങ്ങനെ ഒരു പേര് അദ്ദേഹം നല്‍കാൻ കാരണം?

പ്രൊഫസർ സ്റ്റീവൻ ബുസിംഗറുടെ നിരീക്ഷണത്തില്‍, ഹവായ് ശുദ്ധവും മാലിന്യമുക്തവുമായ സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടെ രൂപപ്പെടുന്ന മഴവില്ലുകള്‍ക്ക് അസാധാരണമായ തെളിച്ചവും ഭംഗിയുമുണ്ട്. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും പർവതനിരകളും ഈർപ്പമുള്ള മേഘങ്ങള്‍ രൂപപ്പെടാൻ കാരണമാകുന്നു. മഴവില്ല് ഉണ്ടാകാൻ പറ്റിയ കാലാവസ്ഥയാണ് ഹവായിയില്‍ ഉള്ളത്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഹവായിയെ ‘മഴവില്ലുകളുടെ തലസ്ഥാനം’ എന്ന് വിളിക്കുന്നത്.ഹവായിയിലെ ജനങ്ങള്‍ക്ക് മഴവില്ല് ഒരു പുതുമയുള്ള കാഴ്ചയേ അല്ല. മറിച്ച്‌, അത് അവരുടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗം കൂടിയാണ്. അവരുടെ പുരാണ വിശ്വാസങ്ങള്‍ പ്രകാരം, ഭൂമിയെയും സ്വർഗത്തെയും ബന്ധിപ്പിക്കുന്ന ഒരു പാതയാണ് മഴവില്ല്.

തെക്കിന്റെ കാശ്മീരില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് സ്വർഗങ്ങള്‍, കള്ളിമാലിയും അമേരിക്കൻ കുന്നും

മഴവില്ല് തേടിപ്പോകാൻ റെയിൻബോ ചെയ്സ് എന്ന പേരില്‍ ഒരു പ്രത്യേക മൊബൈല്‍ ആപ്പ് പോലും ഹവായിയില്‍ ഉണ്ട്. ഈ ആപ്പിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളും മേഘങ്ങളുടെ ചലനവും തത്സമയം അറിയാൻ കഴിയും. മാത്രമല്ല, എവിടെയാണ് അടുത്ത മഴവില്ല് പ്രത്യക്ഷപ്പെടുക എന്നും ഈ ആപ്പ് പറഞ്ഞുതരും. ഹവായിയില്‍ തന്നെ മനോവ വാലി, ഓവാഹു താഴ്‌വരകള്‍ പോലുള്ള സ്ഥലങ്ങളിലെ മഴവില്ലുകള്‍ക്ക് ചെറിയ വ്യത്യാസങ്ങള്‍ കാണാം. ഇന്ത്യയില്‍ നിന്ന് ഹവായിയിലേക്ക് പോകാൻ ഇന്ത്യയില്‍ നിന്ന് നേരിട്ട് ഹവായിയിലേക്ക് വിമാന സർവീസുകള്‍ ഇല്ല. പകരം ജപ്പാനിലെ ടോക്കിയോ, ദക്ഷിണ കൊറിയയിലെ സിയോള്‍, അല്ലെങ്കില്‍ അമേരിക്കയിലെ ലോസ് ആഞ്ചലസ് വഴി കണക്റ്റിംഗ് ഫ്ലൈറ്റുകളാണ് ഏക മാർഗം. യാത്രയ്ക്ക് യു.എസ് വിസ മുൻകൂട്ടി എടുക്കേണ്ടതുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News