കള്ളാടി ദുരന്തത്തില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 5 ആയി. ഇപ്പോള്‍ കണ്ടെത്തിയവരില്‍ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബീഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹവും ഹിമാചല്‍ സ്വദേശി രാഹുലിന്റെ മൃതദേഹവുമാണ് കണ്ടെത്തിയത്. നിർമ്മാണ കമ്പനിയിലെ എസ്കവേറ്റർ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാൻ. നിർമ്മാണ കമ്പനിയില്‍ എൻജിനീയറാണ് രാഹുല്‍.കാണാതായ 3 പേർക്കായുള്ള തെരച്ചില്‍ ഊർജിതമാക്കി. കാണാതായ 3 പേരും അതിഥിത്തൊഴിലാളികളാണ്.
ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. മുമ്പ് ശക്തമായ മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.
: കോറോ ഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍; ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം
അതേസമയം, മൃതദേഹം കണ്ടെത്തിയത് മീനാക്ഷി പുഴയില്‍ നിന്നാണെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.പാലത്തിന് സമീപത്ത് കൈ കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇനി കണ്ടെത്താനുള്ളത് മൂന്നു പേരെയാണെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പുഴ കേന്ദ്രീകരിച്ച് 20 അംഗ എൻ ഡി ആർ എഫ് സംഘം പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

