മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. സിനിമയില്‍ സജീവമായിരുന്ന മൂന്ന് വർഷം കൊണ്ട് എക്കാലവും ഓർമിക്കാവുന്ന മികച്ച കഥാപാത്രങ്ങളാണ് സംയുക്ത മലയാളികള്‍ക്ക് മുന്നില്‍ ഒരുക്കിവെച്ചത്.
മൂന്ന് വർഷം കൊണ്ട് 18 സിനിമകളിലാണ് സംയുക്ത വർമ അഭിനയിച്ചത്. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നടി നേടിയിരുന്നു.
മലയാളത്തിൻ്റെ പ്രിയ നടൻ ബിജു മേനോൻ്റെ ജീവിത പങ്കാളി കൂടിയാണ് സംയുക്ത. ഇപ്പോഴിതാ വർഷങ്ങള്‍ക്കിപ്പുറം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് സംയുക്ത. കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും ബിജു മേനോനാണ് കഥകള്‍ കേള്‍ക്കാൻ നിർബന്ധിച്ചതെന്നും സംയുക്ത ഒരു അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്.
ഒടുവില്‍ ഭാമയ്ക്കായി ഗന്ധർവ്വൻ ഭൂമിയിലേക്കെത്തി; വൈറലായി വീഡിയോ
കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും തനിക്ക് ആത്മ വിശ്വാസം ഇതുവരെ വന്നിട്ടില്ലെന്നും നടി പറയുന്നു. ഇത്രയും നാളുകള്‍ കൊണ്ട് സിനിമ വല്ലാതെ മാറിപ്പോയതായും നടി പറഞ്ഞു. അഭിനയത്തിൻ്റെ രീതി തന്നെ മാറിയിട്ടുണ്ടെന്നും എല്ലാം പുതിയതാണെന്നും പറയുന്നു. ആ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയെങ്ങനെയാണെന്ന് തനിക്കിപ്പോഴറിയില്ലെന്നും സംയുക്ത വർമ അഭിമുഖത്തില്‍ പറഞ്ഞു.

