Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kairali News 18 hrs ago

കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ 20കാരനെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എളമക്കര പൊലീസിന്‍റെ തീരുമാനം. പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ആലുവയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്‌ചയാണ്‌ കുട്ടിയുടെ മാതാപിതാക്കള്‍ എളമക്കര പൊലീസിന്‌ പരാതി നല്‍കിയത്‌. തുടർന്ന്‌ പൊലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

ഇരുപതുകാരൻ അങ്കണവാടിയില്‍ ഇടയ്ക്കിടെ വരാറുണ്ടെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എളമക്കര പോലീസിന്‍റെ തീരുമാനം. അതേസമയം പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ വനിതാ ശിശു വികസന വകുപ്പ് സസപ്‌പെൻഡ്‌ ചെയ്‌തു. അധ്യാപികയെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി ബിന്ദു കൃഷ്‌ണ നിര്‍ദേശം നല്‍കിയിരുന്നു.

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ; നിയമസഭയിലേക്ക് മാർച്ച്‌ നടത്തി

അങ്കണവാടിയില്‍ പുറത്ത് നിന്നുള്ള ആരേയും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി. സംഭവത്തില്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News