Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊച്ചിയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച്‌ ഒരാള്‍ മരിച്ചു

കൊച്ചിയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച്‌ ഒരാള്‍ മരിച്ചു

Kairali News 1 week ago

കൊച്ചിയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച്‌ പാലാരിവട്ടം സ്വദേശി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച്‌ മരിച്ച യുവാവിന് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് 4 ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ എത്തിയത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്‌1എന്‍1 സ്ഥിരീകരിച്ചത്.

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കി പൊലീസ്

എന്താണ് എച്ച്‌1എന്‍1 ?

ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് ഈ എച്ച്‌1 എന്‍1 എന്നു പറയുന്നത്. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ വരെ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ആവും ഉണ്ടാവുക. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News