Dailyhunt
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ചവിട്ടിക്കൊന്ന പാപ്പാന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ചവിട്ടിക്കൊന്ന പാപ്പാന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kairali News 1 week ago

രിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാൻ ആറ്റിങ്ങല്‍ കിഴുവിലും സ്വദേശി ശ്രീക്കുട്ടന്റെ മൃതദേഹം ആറ്റിങ്ങില്‍ ഉള്ള വീട്ടിലെത്തിച്ചു.

ഇന്നലെ കാശിനാഥൻ എന്ന ആനയാണ് അപകടം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടഞ്ഞിരുന്നു. തുടർന്ന് ആനയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ അക്രമിക്കുകകയും ചെയ്തു. ശേഷം ആനയെ ദേവസം പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും ഇന്നലെ ഉച്ചയോടെ ആന അക്രമസക്തനാവുകയായിരുന്നു.

: പാചകവാതക വില വർധനവ്: സംസ്ഥാനവ്യാപകമായി പ്രക്ഷോഭമുയര്‍ത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാനം

തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് ആന തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ഇടഞ്ഞ ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് ശ്രീക്കുട്ടനെ ആന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചത്. തുടർന്ന് നിലത്ത് വീണ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഒന്നാം പാപ്പാൻ അമല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News