Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുടുംബതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടക്കൊലപാതകം ; ഉത്തര്‍പ്രദേശില്‍ 16 കാരൻ അറസ്റ്റില്‍

കുടുംബതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടക്കൊലപാതകം ; ഉത്തര്‍പ്രദേശില്‍ 16 കാരൻ അറസ്റ്റില്‍

Kairali News 1 day ago

ത്തർപ്രദേശിലെ ഗൊരഖ്‌പുരില്‍ കുടുംബ തർക്കത്തെ തുടർന്ന് കൂട്ടക്കൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരാണ് മരിച്ചത്.

കൊലപതകത്തിന് പിന്നാലെ 16 കാരനെ പൊലീസ് അറസ്സ് ചെയ്തു. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. മൂവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

അലർച്ച കേട്ടതിന് പിന്നാലെ അടുത്ത മുറിയിലുണ്ടായിരുന്ന അച്ഛൻ ഒടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന മുത്ത മകനെയും കുടുബത്തിനെയുമാണ് കണ്ടത്. പിന്നാലെ ഇളയ മകൻ കൈയില്‍ ആയുധവുമായി പുറത്ത് വരുന്നതായും അച്ഛൻ കണ്ടു. സംഭവ സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിനൊടുവില്‍ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നുമാണ് പൊലീസ് പ്രതിയെ പിടികുടിയത്.

:പൂജപ്പുരയില്‍ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

പ്രതിയുടെ അടുത്ത് നിന്ന് രക്തം പുരണ്ട് ആയുധം കണ്ടെടുത്തു. കൊലപതകം നടന്ന സ്ഥലം പൊലീസ് പരിശോധിച്ചു വരികയാണ് . കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നാട്ടുകാരില്‍ നിന്ന് കൊലപാതകത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News